HomeIndiaരാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ വര്‍ധിച്ചു

രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ വര്‍ധിച്ചു

രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2025 ഓടു കൂടി ഇത് 90 കോടിയിലെത്തുമെന്നാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 62.2 കോടിയായിരുന്നു രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം. ഇതില്‍ 45 ശതമാനം വര്‍ധനയാണ് 20225ല്‍ പ്രതീക്ഷിക്കുന്നത്.

ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ആകുമ്പോഴേക്കും നഗരത്തിലേക്കാള്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഗ്രാമീണ മേഖലയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

നഗരപ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. ആകെ ഉപയോക്താക്കളില്‍ 33 ശതമാനം ജനങ്ങള്‍ 9 മെട്രോ നഗരങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും കൂടുതല്‍ പേരും മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്റെര്‍നെറ്റ് ഉപയോഗിക്കന്നത്.

സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പത്തില്‍ 9 പേരും ദിവസേന ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുന്നുവെന്നും ശരാശരി 107 മിനിട്ട് അല്ലെങ്കില്‍ 1.8 മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരവാസികളില്‍ 17 ശതമാനം അധികസമയം ഇന്റര്‍നെറ്റിലാണ് ചെലവഴിക്കുന്നത്.

Most Popular

Recent Comments