HomeIndiaസ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയിലെത്തി

സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയിലെത്തി

റഷ്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി ഇന്ത്യയിലെത്തി. 27.9 ലക്ഷം ഡോസുകളാണ് എത്തിയത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ ഇറക്കുമതിയാണ് ഇത്. 56.6 ടണ്‍ ഭാരമാണ് വാക്‌സിനുകള്‍ക്ക് ഉണ്ടായിരുന്നത്. പ്രത്യേക ചാര്‍ട്ടര്‍ വിമാനമായ ആര്‍യു-9450ല്‍ പുലര്‍ച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലാണ് വാക്‌സിനെത്തിയത്.

സ്പുട്‌നിക് വി വാക്‌സിന്‍ പ്രത്യേക ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടത്. -20 ഡിഗ്രി സെല്‍ഷ്യസാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ട ഊഷ്മാവ്.

അതിനിടെ രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,795 പേരാണ് വൈറസ് ബാധിച്ച് മരണമടഞ്ഞത്. 54 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന രരണക്കാണിത്.

Most Popular

Recent Comments