HomeIndiaരാംദേവിനെതിരെ കരിദിനം ആചരിച്ച് ഡോക്ടര്‍മാര്‍

രാംദേവിനെതിരെ കരിദിനം ആചരിച്ച് ഡോക്ടര്‍മാര്‍

അലോപ്പതി ചികിത്സക്കെതിരായ യോഗഗുരു ബാബ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം. കരിദിനം ആചരിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് രസിഡന്റ് അസോസിയേഷന്‍ (ഫോര്‍ഡ) കരിദിനം ആചരിച്ചത്. അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും ഫോര്‍ഡ പറഞ്ഞു. രാംദേവ് പരസ്യമായി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗുജറാത്ത് ഘടകം രാംദേവിനെതിരെ പൊലീസിനെ സമീപിച്ചു. പകര്‍ച്ചവ്യാധി നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഐഎംഎയുടെ ആവശ്യം. ഐഎംഎയുടെ 5 സംസ്ഥാന ഘടകങ്ങള്‍ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു.

അലോപ്പതി ചികിത്സ 100 ശതമാനം ഫലപ്രദമല്ലെന്നാണ് കൊവിഡ് മൂലമുള്ള മരണങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കൊവിഡ് വാക്‌സിന്‍ എടുക്കില്ലെന്നാണ് രാംദേവ് പറഞ്ഞത്. പതിറ്റാണ്ടുകളായി താന്‍ യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യമില്ലെന്നുമാണ് രാംദേവ് പറഞ്ഞത്.

Most Popular

Recent Comments