ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു

0

ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്. 50 വയസായിരുന്നു പ്രായം.

ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം കഴിഞ്ഞ മാസം 28നാണ് വസന്തയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവ് ആയിരുന്ന ഇവര്‍ക്ക് കിഡ്‌നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ലാക്ക് ഫംഗസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസോ അതിന്റെ ലക്ഷണങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി.