സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെടുക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. മിക്ക സംസ്ഥാനങ്ങളിലും ലോക്കഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുക്കുകയായിരുന്നു യോഗം.