ലക്ഷദ്വീപിന് എതിരെയുള്ള സംഘപരിവാര്‍ വേട്ടക്കിടെ ചര്‍ച്ചയാകുന്നത് 1954ല്‍ സംസ്ഥാന പുനഃസംഘടന കമ്മീഷന് മുമ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍. തിരുകൊച്ചിയും മലബാറും ഗൂഡല്ലൂരും കാസര്‍ഗോഡും ലക്ഷദ്വീപുമടങ്ങിയ ഐക്യകേരളം രൂപീകരിക്കണമെന്നാണ് ലീഗ് പ്രതിനിധികള്‍ കമ്മിറ്റിയുടെ മുന്നില്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ലക്ഷദ്വീപിനേയും ഗൂഡല്ലൂരിനേയും മാറ്റി നിര്‍ത്തിയാണ് കമ്മീഷന്‍ ഐക്യകേരളം നിര്‍ദ്ദേശിച്ചത്.
കേരള രൂപീകരണത്തിന് മുമ്പായി സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ അംഗങ്ങളായ സയ്യിദ് ഫസല്‍ അലി, സര്‍ദാര്‍ കെഎം പണിക്കര്‍, പണ്ഡിറ്റ് ഹൃദയനാഥ കുന്‍സ്രു എന്നിവര്‍ തെളിവെടുപ്പിന്റെ ഭാഗമായി കേരളത്തിലെ പല ഭാഗത്തും എത്തിയിരുന്നു. 1954 ജൂണ്‍ നാാലിന് കമ്മീഷന്‍ കോഴിക്കോട്ടെത്തിയ വേളയിലാണ് ലീഗ് നേതാക്കളായ ബി പോക്കര്‍ സാഹിബ്, സീതി സാഹിബ്, സിഎച്ച് മുഹമ്മദ് കോയ എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയത്
എന്നാല്‍ 1956 നവംബര്‍ 1ന് നിലവില്‍ വന്ന ഐക്യകേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ നാല് താലൂക്കുകളും കൊല്ലം ജില്ലയിലെ ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും ഒഴിച്ചുള്ള പഴയ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനം, മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ല(ലക്ഷദ്വീപ് ഒഴികെ), തെക്കന്‍ കര്‍ണാടകയിലെ കാസര്‍ഗോഡ് താലൂക്ക് എന്നിവയാണ് ഉള്‍പ്പെട്ടത്. 1956ല്‍ ലക്ഷദ്വീപിനെ കേന്ദ്രഭരണ പ്രദേശവുമാക്കി.