കുരുന്നുകളെ വരവേറ്റ് സ്‌കൂളുകള്‍; പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

0

കൊവിഡ് മഹാമാരിക്കിടയിലും കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. കൊവിഡ് അതിജീവനത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ തുടര്‍പഠനം നടത്തും. പത്താം ക്ലാസ് വരെ 38 ലക്ഷം വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ കാണാതെ പഠനം നടത്തുക.

പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്ച്വലായാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങുകള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പുരോഗമിച്ച് വരികയാണ്. പ്രതിസന്ധി ഘട്ടം പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള കാലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പാഠഭാഗങ്ങളും ഇക്കുറി കുട്ടികള്‍ക്ക് അവരുടെ അധ്യാപകര്‍ തന്നെ ഡിജിറ്റലായി പഠിപ്പിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

രണ്ടാം തവണയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പ്രവേശനോത്സവം നടത്തുന്നത്. 3 ലക്ഷത്തോളം കുട്ടികള്‍ ഓണ്‍ലൈന്‍ വഴി ഒന്നാം ക്ലാസില്‍ ചേര്‍ന്നു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവരാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. ചടങ്ങിന് മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നീ താരങ്ങള്‍ ആശംസകള്‍ നേരും. ശാസ്ത്ര, സാമൂഹീക രംഗത്തെ പ്രമുഖര്‍ കുട്ടികളുമായി ഓണ്‍ലൈനില്‍ സംവദിക്കും.