ലക്ഷദ്വീപില്‍ മറൈന്‍ വാാച്ചര്‍മാരെ പിരിച്ചുവിടുന്നു. വനം, പരിസ്ഥിതി മന്ത്രാലയം ഓഫീസില്‍ ജോലി ചെയ്തിരുന്ന 200 ഓളം പേര്‍ക്ക് ഇതോടെ ജോലി നഷ്ടമാകും. ഇന്നലെ വരെ ജോലി ചെയ്തവരെയാണ് പിരിച്ചുവിടുന്നത്.
തത്ക്കാലം 3 മാസത്തേക്ക് ഇവരുടെ സേവനം വേണ്ടെന്നാണ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് ഇവരുടെ കാര്യം അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിക്കും. ഒരു വര്‍ഷം മുമ്പ് നിയമിതരായ ഇവരുടെ പാസിംഗ് ഔട്ട് പരേഡ് അടുത്തിടെയാണ് കഴിഞ്ഞത്.
ലക്ഷദ്വീപില്‍ നടക്കുന്ന കടല്‍വെള്ളരി വേട്ട, ഡോള്‍ഫിന്‍ വേട്ട, പവിഴപ്പുറ്റുകള്‍ നശിപ്പിക്കല്‍ എന്നീ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വന്നവരാണ് മറൈന്‍ ലൈഫ് വാച്ചര്‍മാര്‍. മണ്‍സൂണ്‍ സീസണില്‍ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇവരുടെ പ്രവര്‍ത്തനം സുഗമമായിരിക്കില്ലെന്നാണ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.