വിവാഹത്തിനിടെ വധു മരിച്ചു; അനിയത്തിയെ വരന്‍ വിവാഹം ചെയ്തു

0

വിവാഹ ചടങ്ങിനിടെ വധു അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോള്‍ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയില്‍ ബര്‍ത്താനയിലെ സംസപൂരിലാണ് സംഭവം. വരനായ മനോജ് കുമാര്‍ വിവാഹം കഴിക്കാനിരുന്നത് സുരഭി എന്ന പെണ്‍കുട്ടിയെയായിരുന്നു. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ അഗ്നിയെ വലംവെക്കുന്നതിനിടെ സുരഭി കുഴഞ്ഞുവീഴുകയായിരുന്നു.

ഡോക്ടര്‍ എത്തി പരിശോധിച്ചെങ്കിലും സുരഭി മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചു.

സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ സൂക്ഷിച്ച ശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം സുരഭിയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തുകയായിരുന്നു.