ചാലയില്‍ തീപിടിത്തം

0

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം. മഹാദേവ ടോയ്‌സിലാണ് തീപിടിത്തം ഉണ്ടായത്. കടയുടെ രണ്ടാം നില അഗ്നിക്കിരയയായി. തീയണക്കാന്‍ ഫയര്‍ ഫോഴ്‌സിന്റെ ശ്രമം തുടരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ കട അടഞ്ഞ് കിടക്കുകയായിരുന്നു. അതുകൊണ്ട് ആളപായങ്ങളൊന്നും സംഭവിച്ചില്ല. വലിയൊരു ദുരന്തമാണ് ഒഴിവായത്. എന്നാല്‍ അടുത്തടുത്ത് കടകള്‍ ഉള്ളതിനാല്‍ അപകട സാധ്യത ഉണ്ടെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു.