യൂടൂബിൽ റെക്കോഡ് തീർത്ത് അക്ഷയ് കുമാറിൻറെ പുതിയ ചിത്രമായ സൂര്യവംശിയുടെ ട്രെയിലർ. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പേർ കണ്ട ബോളിവുഡ് ട്രെയിലർ എന്ന റെക്കോഡാണ് സൂര്യവംശി സ്വന്തമാക്കിയത്. ഷാരുഖ് ഖാൻ ചിത്രമായ സീറോയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 40 ദശലക്ഷത്തിലേറെ പേരാണ് പുറത്ത് വന്ന് 24 മണിക്കൂറിനകം ട്രെയിലർ കണ്ടത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവംശി ഈ വർഷം ബോളിവുഡിലെ ഏറ്റവും പ്രധാന റിലീസുകളിലൊന്നാണ്. അക്ഷയ് കുമാർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ രോഹിത് ഷെട്ടിയുടെ മുൻകാല പൊലീസ് ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച അജയ് ദേവ്ഗണും രൺവീർ സിങ്ങും എത്തുന്നുണ്ട്.