വനിതാ ട്വൻറി 20 ലോകകപ്പിൻറെ ആദ്യ സെമിയിൽ ഇന്ത്യ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ. ടൂർണ്ണമെൻറിൽ ഒരു മല്സരത്തിൽ പോലും തോൽവി അറിയാതെയാണ് ഇന്ത്യൻ വനിതകൾ സെമിയിലെത്തിയത്. ആ ആത്മവിശ്വാസവുമായാകും ഇന്ത്യൻ താരങ്ങൾ സെമി മല്സരത്തിനിറങ്ങുക. 16 കാരിയായ ഓപ്പണർ ഷെഫാലി വർമ്മയും സ്പിന്നർ പൂനം യാദവുമാണ് മിക്ക മല്സരങ്ങളിലും ഇന്ത്യയുടെ വിജയശില്പികളായത്. എന്നാൽ ഷെഫാലി ഒഴിച്ചു നിർത്തിയാൽ സ്മൃതി മന്ഥാനയും ക്യാപ്റ്റൻ ഹർമൻപ്രീതും അടക്കമുള്ള മുൻനിര താരങ്ങൾ ഫോമിലേക്ക് ഉയരാത്തത് ഇന്ത്യക്ക് ആശങ്കയാണ്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം സെമി





































