പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കും. 5 ഘട്ടങ്ങളിലായാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. 100 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ല കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 5 സെന്റിമീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തും. ഉച്ചക്ക് രണ്ട് മണിക്കും വൈകീട്ട്‌സ ആറിനും രാത്രി പത്ത് മണിക്കും ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കരമനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.