ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അഡ്മിനിസ്‌ട്രേറ്റര്‍ ജനവിരുദ്ധമായ നിയമങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘ജനദ്രോഹ നിയമങ്ങള്‍ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന പ്രഫുല്‍ കെ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി’, സ്റ്റാലിന്‍ തന്റെ ട്വീറ്റില്‍ കുറിച്ചു.
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ ജനദ്രോഹ നടപടികള്‍ തുടരുകയാണ്. ദ്വീപിലെ എയര്‍ ആംബബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ വിളിച്ചിട്ടുമുണ്ട്. ദ്വീപില്‍ ആശുപത്രി സൗകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കേരളത്തിലെത്തിച്ചാണ് ചികിത്സ നടത്തുന്നത്.