ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ സമരം ശക്തമാക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഉടന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
അഡ്മിനിസ്‌ട്രേറ്ററെ മാറ്റുന്നത് വരെ സമരവുമായി പോകും. ലക്ഷദ്വീപിൻ്റെ സംസ്‌കാരത്തിന് എതിരെ അഡ്മിനിസ്‌ട്രേറ്റര്‍ തെറ്റായ നടപടികള്‍ തുടരുന്നിടത്തോളം ജനങ്ങളുടെ കൂടെ എന്‍സിപി ഉണ്ടാകും. എന്‍സിപി എംപിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപില്‍ സമരം നടത്തുമെന്നും പിസി ചാക്കോ പറഞ്ഞു.
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. ജില്ലയിലെ അയ്യായിരം കേന്ദ്രങ്ങളില്‍ നാളെ രോഷാഗ്നി തെളിയിക്കും. ലക്ഷദ്വീപില്‍ ആര്‍എസ്എസിൻ്റെ അഴിഞ്ഞാട്ടം അനുവദിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു.