കൊവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ മക്കളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

0

കൊവിഡ് മൂലം അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ വല്ലാത്ത അനിശ്ചിതത്വത്തിലാകും. അത്തരം കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കൂടിയാലോചനക്ക് ശേഷം അറിയിക്കും.

സംസ്ഥാനത്ത് രോഗവ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ മരണം 7554 ആയി.