ലോകാരോഗ്യ സംഘടന അംഗീകരിച്ച വാാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചിരിക്കുകയാണ് രാജ്യം. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളാണ് ഇന്ത്യയില്‍ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതില്‍ കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. ഇതിനൊപ്പം കൊവാക്‌സിനും അംഗീകാരം നല്‍കണമെന്നാണ് ആവശ്യം.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം വിവിധ രാജ്യങ്ങള്‍ പ്രവേശനാനുമതി നല്‍കുന്ന പശ്ചാത്തലത്തില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പല രാജ്യങ്ങളും അനുമതി നിഷേധിക്കുന്നുവെന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം അംഗീകാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.