സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ
നിര്‍ണായക യോഗം നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവേദ്കര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായും നാളെ വെര്‍ച്വല്‍ യോഗം നടക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇതുസംബന്ധിച്ച കത്ത് നല്‍കി.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അടക്കം പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചും യോഗത്തില്‍ തീരുമാനിക്കും.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സുരക്ഷിതമായ സാഹചര്യമൊരുക്കി എങ്ങനെ പരീക്ഷ നടത്താമെന്നാണ് നാളെ തീരുമാനിക്കുക. ഇതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ തേടിയിട്ടുണ്ട്.