വിഡി സതീശനെ അഭിനന്ദിച്ച് എകെ ആന്റണി

0

വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത തീരുമാനം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐസിസി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വിഡി സതീശനെ അഭിനന്ദിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതൃപദവിയിലേക്ക് വിഡി സതീശനെ നിയമിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിന് കൂടി തുടക്കാമായിരിക്കുകയാണ്.