ഗാസയില്‍ വെടിനിര്‍ത്തല്‍

0

ഒടുവില്‍ ഗാസയില്‍ വെടിനിര്‍ത്താന്‍ ഹമാസും  ഇസ്രായേലും സമ്മതിച്ചു. വെടിനിര്‍ത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി ഇസ്രായേല്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഹമാസും അറിയിച്ചു. ഇതോടെ ലോകം ആശങ്കപ്പെട്ടിരുന്ന വലിയ യുദ്ധം ഒഴിവായി.

11 ദിവസം നീണ്ട യുദ്ധത്തില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഗാസയില്‍ 232 പേരും ഇസ്രായേലില്‍ 12 പേരും കൊല്ലപ്പെട്ടു. ഇന്ത്യക്കാരിയായ സൗമ്യയും കൊല്ലപ്പെട്ടു.

ഈജിപ്തിൻ്റെ മധ്യസ്ഥതയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദവും സ്ഥിതിയില്‍ മാറ്റം വരുത്തി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രസിഡണ്ട് ജോ ബൈഡനും സ്ഥിരീകരിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ സംസാരിച്ചു.