മുഖ്യമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

0

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

‘രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരേേമറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

42 വര്‍ഷത്തിനിടയില്‍ കേരളം തുടര്‍ഭരണം നേടിയ ആദ്യ മുഖ്യമന്ത്രിയായാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. 2016 മെയ് 25നാണ് കേരളത്തിന്റെ 12ാം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഇതേ വേദിയില്‍ സത്യപ്രതിജ്ഞ ചൊല്ലിയത്.