പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

0

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് നിലപാടെടുത്തിരുന്നു.

പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായില്ല.

ഇന്ന് മൂന്നരക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആദ്യ മന്ത്രിസഭ യോഗവും അതിന് ശേഷം നടക്കും.