തൃശൂരിൽ റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീം 

0

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീം രൂപീകരിച്ചു. സർക്കാർ / സ്വകാര്യ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനും താലൂക്ക് തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീം രൂപീകരിച്ചിട്ടുള്ളത്.

താലൂക്ക് തഹസിൽദാർമാർ കൺവീനറായും ഫയർ ആൻ്റ് റെസ്ക്യൂ വകുപ്പ്, ആരോഗ്യ വകുപ്പിൽ നിന്നുളള മെഡിക്കൽ ഡോക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ എഞ്ചിനീയർ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, പരിശോധിക്കപ്പെടുന്ന ഹോസ്പിറ്റലിൻ്റെ അറ്റകുറ്റപണികളുടെ ചുമതലയുളള വ്യക്തി എന്നിവരാണ് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീമിൽ ഉണ്ടാവുക.

ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ, ഓക്സിജൻ വിതരണ സംവിധാനങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നതിനും വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശിക്കുന്നതിനുമാണ് 13/05/2021ലെ ദുരന്തനിവാരണ വകുപ്പിൻ്റെ 414/2021 നമ്പർ ഉത്തരവ് പ്രകാരം ജില്ലാ കലക്ടർ റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് ടീമിനെ നിയോഗിച്ചിട്ടുളളത്.