കാനറ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ശാഖയിലെ ക്ലര്‍ക്കായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശി വിജീഷിനെയാണ് പൊലീസ് പിടികൂടിയത്. ബഗളുരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തി നാലായിരത്തി അഞ്ഞൂറ്റി മുപ്പത്തൊമ്പത് രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 14 മാസം കൊണ്ടാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടന്നതെന്ന് ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. മൂന്ന് മാസമായി ഒളിവിലായിരുന്നു വിജീഷ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്. ഇതോടെ ഇയാള്‍ ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ ബ്രാഞ്ച് മാനേജര്‍, അസി മാനേജര്‍ എന്നിവരക്ക് അഞ്ച് പേരെ കാനറ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.