HomeKeralaഇടുക്കിയിലെ തോട്ടം മേഖലകളില്‍ മഴ കനത്തു; വ്യാപക നാശനഷ്ടം

ഇടുക്കിയിലെ തോട്ടം മേഖലകളില്‍ മഴ കനത്തു; വ്യാപക നാശനഷ്ടം

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വ്യാപക നാശനഷ്ടം. കാല്‍വരി മൗണ്ട് എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. 20 ഓളം വീടുകളാണ് മഴയില്‍ തകര്‍ന്നതെന്നും അറിയാന്‍ കഴിയുന്നു. വട്ടവടയില്‍ ചികിത്സ ലഭിക്കാതെ ഹൃദ്രോഗി മരിച്ചു. മരം വീണ് ഗതാഗതം തടസ്സപ്പെട്ടത് മൂലമാണ് രാജയെ (50) ആശുപത്രിയിലെത്തിക്കാനാകാതെ പോയത്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും. ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറവായതിനാല്‍ ആശങ്കകളില്ല.

ഉടുമ്പന്‍ചോലയില്‍ ദുരിതാശ്വാസ ക്യാന് ആരംഭിച്ചു. തോട്ടം മേഖലയില്‍ മഴ തുടരുകയാണ്. വൈദ്യുതി പല മേഖലകളിലും തടസപ്പെട്ടു. എന്‍ഡിആര്‍എഫ് സംഘം മേഖലകളിലുണ്ട്. അതെസമയം വീടുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന നിര്‍ദ്ദേശവുമായി കളക്ടര്‍ രംഗത്തെത്തി.

ഇടുക്കിയടക്കമുള്ള 9 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ ചുഴലിക്കാറ്റായി മാറും. നാളെ രാത്രി വരെ ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Most Popular

Recent Comments