18 മുതല്‍ 45 വരെ വയസ്സുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

0

സംസ്ഥാനത്ത് 18നും 45 വയസിനും ഇടയില്‍ വയസുള്ളവരുടെ കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. മെയ് 17 മുതലാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക.

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍, മുന്നണിപോരാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട വാക്‌സിന്‍ ലഭിക്കുക. മെയ് 1 മുതല്‍ വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിതരണം വൈകിയത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കാം.

മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ അടിസ്ഥാന വിവരങ്ങളും അനുബന്ധരോഗങ്ങളും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യുക.

നല്‍കിയ വിവരങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം മുന്‍ഗണനയും വാക്‌സിന്റെ ലഭ്യതയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തിയതി, സമയം എന്നിവ എസ്എംഎസ് വഴി അറിയിക്കും.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയ്‌മെന്റ് എസ്എംഎസ്, തിരിച്ചറിയല്‍ രേഖ, അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഇവ കാണിക്കുക. വാക്‌സിന്‍ സ്വീകരിക്കുക.

കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 12 മുതല്‍ 16 ആഴ്ചക്കുള്ളിലും കൊവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 28 മുതല്‍ 42 ദിവസങ്ങള്‍ക്കുള്ളിലും രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.

രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, അനുബന്ധ രോഗങ്ങളുടെ പട്ടിക എന്നിവ www.dhs.kerala.gov.in , www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.