അസം റൈഫിള്‍സിന്റെ തട്ടിപ്പ് കൈയോടെ പിടികൂടി മലയാളി മാധ്യമപ്രവര്‍ത്തകന്‍. മണിപ്പൂരിലെ ചണ്ഡാല്‍ ജില്ലയില്‍ ന്യൂസമന്തലിലെ വിദ്യാലയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ബെഞ്ച്, ഡസ്‌ക് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചുവെന്ന തരത്തില്‍ അസം റൈഫിള്‍സ് ട്വിറ്ററില്‍ ഫോട്ടോ പങ്കുവെച്ചിരുന്നു. അസം റൈഫിള്‍സിന്റെ നടപടി തട്ടിപ്പാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് മലയാളി മാധ്യമപ്രവര്‍ത്തകനും പരപ്പനങ്ങാടി സ്വദേശിയുമായ ജെയ്‌സണ്‍ എംകെ.
സിവിക് ആക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മെയ് 12ന് മണിപ്പൂരിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനായി കൊടുത്ത സാധനങ്ങളിലാണ് കൃത്രിമം നടത്തിയതായി ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയില്‍ നിന്ന് മനസിലാകുന്നത്. ഈ ഫോട്ടോയില്‍ ബെഞ്ച് ഫോട്ടോഷോപ്പ് ചെയ്താണ് ചേര്‍ത്തിരിക്കുന്നത്. അസം റൈഫിള്‍സിന്റെ തെറ്റ് കയ്യോടെ പിടികൂടിയതോടെ അസം റൈഫിള്‍സ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.