ഇസ്രയേലില്‍ പലസ്തീന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യയുടെ അകാല വിയോഗത്തില്‍ കുടംബത്തിന് സഹായകരമാകുന്ന തരത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ വൈകീട്ടോടു കൂടിയാണ് സൗമ്യസന്തോഷ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. 5 വര്‍ഷമായി സൗമ്യ ഇസ്രയേലില്ഡ കെയര്‍ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പറായ സതീശന്റെയും സാവിത്രിയുടേയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. 8 വയസുള്ള മകനുണ്ട്.