കൊവിഡിനെ പ്രതിരോധിക്കാനായി ശരീരത്ത് ചാണകം പുരട്ടുന്ന രീതി അപകടമാണെന്ന് ഡോക്ടര്‍മാര്‍. ഇതിന് ശാസ്ത്രീയ പിന്തുണയില്ലെന്നും മറ്റ് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത വര്‍േധിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗുജറാത്തിലാണ് കൊവിഡിനെ തുരത്താനായി ശരീരത്തില്‍ ചാണകം തേച്ചുകൊണ്ടുള്ള ചികിത്സ വ്യാപകമാകുന്നത്.
ആഴ്ചയില്‍ ഒരു ദിവസം ആളുകള്‍ ഗോശാലയിലെത്തി ചാണകവും ഗോമൂത്രവും കൊണ്ട് ശരീരമാകെ പൊതിയും. കൂട്ടമായി എത്തി വരിനിന്നാണ് ഇത്തരം ചികിത്സ നടത്തുന്നത്. ഇങ്ങനെ ചെയ്താല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. ഗോശാലയില്‍ ഡോക്ടര്‍മാര്‍ പോലും എത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. ചാണക ചികിത്സ ചെയ്തതുമൂലം കൊവിഡ് ബാധയില്‍ നിന്ന് മുക്തരായെന്ന് പലരും അവകാശപ്പെടുന്നുമുണ്ട്.
അതെസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3,876 പേര്‍ കൊവിഡ് ബാധ മൂലം മരിച്ചു. 3,56,082 പേര്‍ക്ക് കൊവിഡ് മുക്തിനേടാനായി.
രാജ്യത്ത് ഇതുവരെയായി 2,29,92,517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1,90,27,304 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,49,992 പേരാണ്. ഇന്നലെവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 17,27,10,066 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്ത് നിലവില്‍ 37,15,221 പേര്‍ ചികിത്സയിലുണ്ട്.