കൊവിഡ് വാക്‌സിന്‍ കൂടുതലും ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യ സംഘടന

0

കൊവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്ല്യുഎച്ച്ഒയുടെ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസ് അറിയിച്ചു.

ലോകജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുള്ളതുമായ രാജ്യങ്ങള്‍ക്ക് ലോകത്ത് ഉത്പാദിപ്പിച്ച 83 ശതമാനം വാക്‌സിനും ലഭിച്ചു. ഇതിനു വിപരീതമായി ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്കാകട്ടെ വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തെ ‘ആഗോള ആശങ്ക ഉയര്‍ത്തുന്ന വകഭേദം’ എന്ന് തരംതിരിക്കുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഈ വൈറസ് വകഭേദം കൂടുതല്‍ വേഗത്തില്‍ പടരുന്നുവെന്ന് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.