പൊലീസുകാരില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നു

0

കേരള പൊലീസില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന പൊലീസുകാരിലാണ് രോഗബാധ വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 1259 പൊലീസുകാര്‍ക്ക് രോഗം ബാധിച്ചു. ഇവരില്‍ പലരും അവരവരുടെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഇവര്‍ക്ക് വൈദ്യസഹായം എത്തിക്കാനായി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശെ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാര്‍ക്ക് പ്രത്യേക സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമാണെങ്കില്‍ മറ്റ് ജില്ലകളിലും ഈ സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ഒന്നാം തരംഗത്തില്‍ രോഗം പടരാതെ നോക്കാനും രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചിരുന്നു. അതുകൊണ്ടാണ് രോഗബാധ 11 ശതമാനം പേരില്‍ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതില്‍ നിലനിര്‍ത്താനുമായത്. രണ്ടാം തരംഗത്തില്‍ പക്ഷേ ഒന്നാം തരംഗത്തേക്കാള്‍ ത്രീവമാണ്. മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും ശക്തമായി തന്നെ പാലിക്കണം. ഡബിള്‍ മാസ്‌കിങ് ശീലമാക്കേണ്ടത് അത്യാവശ്യമാണ്. അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. അതുകൊണ്ടാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.