വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി കൊവിന്‍ ആപ് സംവിധാനം ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. താഴെത്തട്ടില്‍ ഗ്രാമപഞ്ചായത്തുകളിലെ ജനസേവന കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് കൊവിന്‍ രജിസ്‌ട്രേഷനു വേണ്ടി സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലപാട് അറിയിച്ചത്.