സംസ്ഥാനത്ത് ആര്‍ക്കും ഭക്ഷണമോ ചികിത്സയോ ലഭിക്കാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണില്‍ മരുന്നും അവശ്യ വസ്തുക്കളും ആവശ്യമുള്ളവര്‍ ഒരുപാട് പേരുണ്ട്. യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം.
,മൂഹ അടുക്കള ആരംഭിക്കാനാകണം. അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ രോഗവ്യാപന സാധ്യതയുണ്ട്. നിര്‍മാണ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തൊഴിലാളികള്‍ നിര്‍മാണ സ്ഥലത്ത് തന്നെ താമസിക്കണം. അല്ലെങ്കില്ഡ വാഹനത്തില്‍ പോകുകയും വരികയും വേണം. തൊഴില്‍ വകുപ്പ് മേല്ഡനോട്ടം വഹിക്കണം.
രണ്ടാം തരംഗത്തില്‍ ഉള്ളത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ്. വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് അനുകൂല സാഹചര്യമായി. വാക്‌സിന്‍ എടുത്തതിനാല്‍ ജാഗ്രത കുറക്കാന്‍ പാടില്ല. വാര്‍ഡ് സമിതി അംഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണന ഉണ്ട്.