രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്

0

പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. മെയ് 20ന് വൈകീട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പരമാവധി 200 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വെച്ച് നടത്താനായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒറ്റഘട്ടമായി തന്നെയാകും നടത്തുക. 20ന് മുമ്പ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. ഇടത് മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. 20ാം തീയതി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറുമെന്നുമാണ് ലഭിക്കുന്ന വിവരം.