ഫിറോസ് കുന്നംപറമ്പിലിനെതിരെ തുറന്നടിച്ച് യൂത്ത് കോണ്‍ഗ്രസ്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയത് തന്നെ തെറ്റായ കാര്യമാണ്. ആരുടെ താത്പര്യപ്രകാരമാണ് സീറ്റ് നല്‍കിയതെന്നുള്ള ചോദ്യം ഇപ്പോഴും അവ്യക്തമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു.
ഫിറോസ് കുന്നംപറമ്പിലിനെ അല്ലാതെ മറ്റാരായിരുന്നെങ്കിലും ജലീല്‍ വിരുദ്ധ സാഹചര്യത്തില്‍ മണ്ഡലത്തില്‍ വിജയിക്കുമായിരുന്നു. ഏത് മണ്ഡലത്തിലും ശക്തമായ മത്സരം കാഴ്ചവെക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് സാധിക്കും. ഫിറോസിന്റെ കാര്യത്തില്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് സമയം കൂടുതല്‍ ചെലവഴിച്ചത്. മലപ്പുറം ഡിസിസിയോ അവിടത്തെ പ്രാദേശിക കമ്മിറ്റികളോ ഫിറോസിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി അറിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.