ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയില്‍ ഗോഗികള്‍ വര്‍ധിക്കുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് 2951 പേര്‍ക്കാണ് ആലപ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2947 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായിരിക്കുന്ന്. ജില്ലയില്‍ ഇന്നലെ 2791 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 41,953 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.