രാജ്യത്ത് കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ കോവിഡ് അതിതീവ്ര വ്യാപനമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ എട്ട് ജില്ലകളിലെ സ്ഥിതി ഗുരുതരമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം ജില്ലകളില്‍ വൈറസിന്റെ അതിതീവ്ര വ്യാപനമാണ്. ഇതില്‍ പാലക്കാട്, കൊല്ലം ജില്ലകളുടെ സ്ഥിതി ഗുരുതരമാണ്.
കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗ സാധ്യതയുണ്ട്. അത് നേരിടാനും സംസ്ഥാനങ്ങള്‍ സജ്ജമാകേണ്ടതുണ്ട്. ജനിതക മാറ്റം വന്ന വൈറസുകളിലും നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.