ഓണ്‍ലൈനിലൂടെ മദ്യം വില്പന ചെയ്യുന്നതുമംായി സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ്. നിലവില്‍ ഒരു ബദല്‍ മാര്‍ഗവും ആലോചനയിലില്ലെന്നും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.
ആപ്പ് അടക്കമുള്ളവയൊന്നും തന്നെ പരിഗണനയിലില്ല. കൊവിഡ് വ്യാപനം തടയുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും എക്‌സൈസ് വകുപ്പ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ബാറുകളും പൂട്ടിയിരുന്നു. ബാറുകള്‍ക്ക് പുറമെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല.