സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ് ശിക്ഷ. നാല്‍പ്പതിനായിരം രൂപ പിഴയും അടയ്ക്കണം. കോഴിക്കോട്ടെ വ്യവസായി അബ്ദുല്‍ മജീദില്‍ നിന്ന് 42 ലക്ഷത്തി 70 ആയിരം രൂപ തട്ടിയെടുത്ത കേസിലാണ് ശിക്ഷ ലഭിച്ചത്.
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് സരിത. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
യുഡിഎഫ് സര്‍ക്കാരിനെതിരെ നിരന്തരം പരാതി നല്‍കിയ സരിതയുടെ പിന്നില്‍ സിപിഎമ്മാണ് എന്ന ആരോപണം ഉണ്ടായിരുന്നു. നിരവദി കേസില്‍ പ്രതി ആയിട്ടും സംസ്ഥാനത്ത് പരസ്യമായി യാത്രകള്‍ ചെയ്തിട്ടും പൊലീസ് നടപടി എടുത്തിരുന്നില്ല. ഇതും വിവാദമായിരുന്നു.