കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയും നിര്‍ത്തുന്നു. നാളെ മുതല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ബെവ്‌കോ എംഡി അറിയിച്ചു.
ബാറുകള്‍ തുറക്കില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വിദേശ മദ്യ വില്‍പ്പന നിര്‍ത്തുമെന്ന തീരുമാനം ഉണ്ടായിരുന്നില്ല. ബാറുകള്‍ അടച്ചിടും എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തതെന്ന് എംഡി പറഞ്ഞു.