ലോക്ക്ഡൗണ്‍ ഇല്ല, കടുത്ത നിയന്ത്രണങ്ങള്‍

0

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ. പകരം കോവിഡ് നിയന്ത്രണത്തിനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

. വിവാഹത്തിന് പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി ചുരുക്കും
. ചെറിയ പള്ളികളില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറയും
. നിസ്‌ക്കാര പായ സ്വന്തമായി കൊണ്ടു പോകണം
. ദേഹ ശുദ്ധി വരുത്താന്‍ ടാങ്കിലെ വെള്ളത്തിന് പകരം ടാപ്പിലെ വെള്ളം ഉപയോഗിക്കണം
. ക്ഷേത്രങ്ങളില്‍ തീര്‍ഥജലവും ഭക്ഷണവും നല്‍കരുത്
. രോഗ വ്യാപനം കൂടിയാല്‍ ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, നീന്തല്‍കുളം, വിനോദ പാര്‍ക്ക്, വിദേശ മദ്യ വില്‍പ്പന കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും
. എല്ലാ യോഗങ്ങളും ഓണ്‍ലൈനായി മാത്രം
. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി
ആരോഗ്യം, പൊലീസ്, റവന്യു, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഓഫീസുകള്‍ എന്നിവ ദിവസവും പ്രവര്‍ത്തിക്കണം
. സ്വകാര്യ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം
. ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഉപേക്ഷിക്കണം
. വാരാന്ത്യ ലോക്കഡൗണില്‍ അവശ്യ സര്‍വീസ് മാത്രം
. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി
. വിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍
. ഹോസ്റ്റലുകളില്‍ കര്‍ശന നിയന്ത്രണം ഏര്‌പ്പെടുത്തണം
. കോവിഡ് ചട്ടം പാലിക്കാത്ത മാര്‍ക്കറ്റുകളും ചന്തകളും മാളുകളും പൂര്‍ണമായും അടയ്ക്കും
. കടകളും ഹോട്ടലുകളും രാത്രി 7.30 വരെ മാത്രം
. രാത്രി 9 വരെ ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്‍കാം
. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കുന്ന കാര്യം പരിശോധിക്കും
.
. വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ല
. ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം
. അതിഥി തൊഴിലാളികള്‍ക്കായി ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും
. 80 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് വീട്ടില്‍ ചെന്ന് വാക്‌സിന്‍ നല്‍കുന്ന കാര്യം പരിശോധിക്കും
. വാക്‌സിനേഷന്‍ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടി