തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ഓക്‌സിജന്‍ പ്ലാന്റ് തുറക്കാന്‍ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. ഓക്‌സിജന്‍ പ്ലാന്റ് മാത്രമായിരിക്കും തുറക്കുക. സുപ്രിംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ദിവസം ആയിരം ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാമെന്ന് വേദാന്ത കമ്പനി ഉറപ്പ് നല്‍കി.
വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദനത്തിനുവേണ്ടി തുറക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പ്ലാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പ്ലാന്റിനെതിരെ 2018 മെയില്‍ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.