വാക്‌സിന്‍ ഇറക്കുമതിയില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വാക്‌സിന് മൂന്ന് മാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
രാജ്യത്തെ ഓക്‌സിജന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. രോഗികള്‍ക്ക് വീടുകളിലും ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓക്‌സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.
കസ്റ്റംസ് ക്ലിയറന്‍സ് അതിവേഗം നല്‍കാനും നിര്‍ദ്ദേശിച്ചു. ഓക്‌സിജന്‍ വിതരണം നല്ല രീതിയില്‍ നടപ്പിലാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.