നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം

0

സംസ്ഥാനത്ത് കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. നാളെയും മറ്റന്നാളും (ശനി, ഞായര്‍) അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ചുള്ളവ തുറക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.

. പാല്‍, പച്ചക്കറി, പലവ്യഞജനം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം
. ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറക്കാം. പക്ഷേ ഇരുന്ന കഴിക്കാന്‍ പാടില്ല. പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ
. തുണിക്കടകള്‍, ജുവല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയ തുറക്കാന്‍ പാടില്ല
. പൊതു ഗതാഗതം ഉണ്ടാകും. പക്ഷേ നിയന്ത്രണങ്ങള്‍ പാലിക്കണം
. ഓട്ടോ, ടാക്‌സി എന്നിവ അത്യാവശ്യത്തിന് മാത്രം
. നേരത്തെ നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ പരമാവധി ആളുകളെ കുറച്ച് മാത്രമേ നടത്താവൂ
. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധിയാണ്
. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം
. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും തുറക്കാം.
. പ്ലസ് ടു പരീക്ഷ ഉണ്ടാകും, മറ്റ് പരീക്ഷകള്‍ നടത്തില്ല
. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകാന്‍ അനുവാദമുണ്ട്
. ഇന്‍ര്‍നെറ്റ് ടെലികോം സേവന ദാതാക്കള്‍ക്ക് ഇളവ് നല്‍കും

അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ. പരിശോധന സംസ്ഥാനത്ത് കര്‍ശനമാണ്. പുറത്തിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സത്യവാങ്ങ്മൂലം കയ്യില്‍ കരുതണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ തിങ്കളാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ തീരുമാനിക്കും.