HomeKeralaErnakulamഎറണാകുളത്ത് പ്രതിദിന കൊവിഡ് രോഗികള്‍ കൂടും: ജില്ലാ കളക്ടര്‍

എറണാകുളത്ത് പ്രതിദിന കൊവിഡ് രോഗികള്‍ കൂടും: ജില്ലാ കളക്ടര്‍

എറണാകുളത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ല കളക്ടര്‍ എസ് സുബാസ്. പ്രതിദിന കണക്ക് രണ്ടായിരം വരെ ഉയരാന്‍ സാധ്യതയുണ്ട്. മൂന്ന് ദിവസത്തേക്ക് മാസ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചേക്കുമെന്നും കളക്ടര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഉണ്ടാകുമെന്നും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നും ജില്ല കളക്ടര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ആരോഗഗ്യമന്ത്രി കെകെ ശൈലജ വെളിപ്പെടുത്തി. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെകെ ശൈലജ.

 

Most Popular

Recent Comments