HomeKeralaകൊവിഡ് വ്യാപനം; ആലുവ മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കൊവിഡ് വ്യാപനം; ആലുവ മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആലുവ മാര്‍ക്കറ്റില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയില്‍ വീണ്ടുമൊരു രോഗവ്യാപനത്തിന് ആലുവ മാര്‍ക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

മാര്‍ക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കടകളില്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാല്‍ കടകളടപ്പിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ചരക്ക് ലോറി ഡ്രൈവര്‍മാരെ നിരീക്ഷണത്തിലാക്കും. സ്വകാര്യ ബസുകളില്‍ ആള്‍കുളെ നിര്‍ത്തി യാത്ര അനുവദിക്കുന്ന ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടി തുടങ്ങി.
ഇതിന് പുറമേയായി കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളില്‍ പൊതുചടങ്ങുകള്ഡ നിരീക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചു.

Most Popular

Recent Comments