കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20നാണ്. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 21ന് നടക്കും. ഏപ്രില്‍ 23 വരെ പത്രിക പിന്‍വലിക്കാന്‍ സാധിക്കും.
നേരത്തെ രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതോടെ നിലവിലുള്ള നിയമസഭ അംഗങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കും. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമസഭ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും നല്‍കിയ ഹര്‍ജികളിലാണ് കോടതി ഉത്തരവ്.