സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൊവിഡ്

0

നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം. അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റ്ംസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍ നടപടി. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സിലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.