പന്തീരാങ്കാവ് യുഎപിഎ; അലന് ജാമ്യം അനുവദിച്ചത് റദ്ദാക്കാന്‍ നടപടിയുണ്ടാകുമെന്ന് എന്‍ഐഎ

0

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകുമെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അലന് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം നിഷേധിച്ചത് ചൂണ്ടിക്കാട്ടി കൂട്ടുപ്രതിയായ ത്വാഹ ഫസല്‍ നല്‍കിയ ഹര്‍ജിയിലാണ് എന്‍ഐഎ നിലപാടറിയിച്ചത്. അലന്റെ ജാമ്യം നിലനിര്‍ത്തിയ ഉത്തരവ് തെറ്റാണെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കാന്‍ എന്‍ഐഎയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുബൈഹിനേയും ത്വാഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. സെപ്തംബറിലാണ് അലനും ത്വാഹക്കും എന്‍ഐഎ കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ കോടതി, അലന്റെ ജാമ്യം തുടരാനും അനുമതി നല്‍കിയ. താഹ ഫസലിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിര, അഭിഭാഷകന്‍ ജൂഡി ജെയിംസ് എന്നിവരും ഹാജരായി.