ആരോഗ്യ സംരക്ഷണത്തിനുള്ള പ്രധാന പാനീയങ്ങളിൽ ഒന്നാണ് മുണ്ടിരി ജ്യൂസ്. ആരോഗ്യവും സൗന്ദര്യവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പാനീയങ്ങളിൽ ഒന്നാമൻ . ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ മാരക രോഗങ്ങളെപ്പോലും പ്രതിരോധിക്കും. മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇത് ശരീരത്തിലുണ്ടാകുന്ന ട്യൂമറുകളെ പ്രതിരോധിക്കും. രക്തത്തിലെ നല്ല കൊളസ്ട്രോളിനെ പ്രതിരോധിക്കുകയാണ് മറ്റൊരു ഗുണം. ഇങ്ങനെ ഹൃദയാരോഗ്യം സംരക്ഷിക്കാം.
ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ അത്യുത്തമമാണ് . കഴിക്കുന്നതിന് പുറമേ മുഖത്തും കൈകാലുകളിലും പുരട്ടുന്നത് കരിവാളിപ്പ് അകറ്റി ചർമ്മത്തിന് നിറവും തിളക്കവും നൽകാൻ സഹായിക്കും. മുടി കൊഴിച്ചിൽ തടയാനും മുടിയുടെ കരുത്ത് കൂട്ടാനും ഉത്തമമാണ് മുന്തിരി ജ്യൂസ്.